കേരളത്തിലെ
പ്രത്യേകിച്ച് കണ്ണൂരിലെ പാര്‍ടി പ്രവര്‍ത്തകര്‍ അറിയാന്‍...പാര്‍ടി പ്രവര്‍ത്തകര്‍
എന്ന് പറഞ്ഞാല്‍ സി പി എം ,ബി ജെ പി,കോണ്ഗ്രസ് അങ്ങിനെ എല്ലാവരും പെടും. നിങ്ങള്‍
ഒരു കാര്യം മനസ്സിലാക്കണം രാഷ്ട്രീയം എന്നത് ആശയങ്ങളുടെ ഒരു ഏറ്റുമുട്ടല്‍
ആണ്.അതും പൊതുജനത്തിന് എങ്ങനെ എത്രയും നന്നായി എത്രയും വേഗത്തില്‍ അവരുടെ ജീവിതം അല്ലലില്ലാതെ,ഭയരഹിതമായി,സ്വതന്ത്രമായി
കൊണ്ടുപോകുവാന്‍ സാധിക്കും വിധം ആശയങ്ങള്‍ രൂപീകരിക്കുകയും അത് അഴിമതി രഹിതമായി
നടപ്പാക്കുകയും ചെയ്യുക എന്നുള്ളതാണ്. ഒരു രാഷ്ട്രീയ പാര്‍ട്ടിയെ മറ്റുള്ളവയില്‍
നിന്ന് വേര്‍തിരിച്ചു നിറുത്തുന്നത് ഇത്തരം ആശയങ്ങള്‍ ഉണ്ടാക്കിയെടുക്കുന്നതിലും
ഓരോ വിഷയത്തിലും എത്രയും ജനപക്ഷമായി നിലപാടുകള്‍ സ്വീകരിക്കുന്നു എന്നതിന്‍റെ
അടിസ്ഥാനത്തിലും ആണ്. ഒരു സാധാരണക്കാരന് ഒരു പ്രത്യേക രാഷ്ട്രീയ പാര്‍ടിയോട്
ആദ്യമായി താല്പര്യം തോന്നുന്നത് അവന്‍ ജനിച്ചു വളരുന്ന സാഹചര്യങ്ങളെയും ചുറ്റുപാടുകളെയും
അടിസ്ഥാനമാക്കിയാണ്. പിനീട് അവന്‍റെ ചിന്താശകത്തിക്ക് അനുസ്രിതമായി ഈ
വിശ്വാസങ്ങളില്‍ മാറ്റം വരാം വരാതിരിക്കാം. എങ്കിലും അവന്‍റെ അടിസ്ഥാനപരമായ താല്‍പര്യം
ജനങ്ങള്‍ക്ക് നന്മ വരുന്ന പ്രവര്‍ത്തികളെ പിന്തുണക്കുക എന്നത് മാത്രമാണ്. അത് ഏതു
പാര്‍ട്ടി ചെയ്തു എന്നുള്ളത് രണ്ടാമത്തെ വിഷയമേ ആകുന്നുള്ളൂ. അത്കൊണ്ട് തന്നെ
രാഷ്ട്രീയ പാര്‍ടികള്‍ മത്സരിക്കേണ്ടത് ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടിയുള്ള
ആശയങ്ങള്‍ രൂപീകരിക്കുന്നതിനും അത് നടപ്പിലാക്കെണ്ടുന്നതിനും ആണ്. അല്ലാതെ എതിര്‍
പാര്‍ടിയില്‍ പെട്ടവരെ കൊന്നു തള്ളി കൊണ്ടല്ല.
രാഷ്ട്രീയ
കൊലപാതകങ്ങളില്‍ പ്രസക്തമായ കാര്യം കൊല്ലപെടുന്നവരില്‍ തൊണ്ണൂറു ശതമാനം പേരും
സാധാരണ പ്രവര്‍ത്തകര്‍ ആണ് എന്നുള്ളതാണ്. അവനെ കൊല്ലുന്നതും ഒരു സാധാരണ പ്രവര്‍ത്തകര്‍
തന്നെയാണ്. അപ്പോള്‍ ഇവിടെ ഒരു കൊലപാതകം കൊണ്ട് നഷ്ടം സംഭവിക്കുന്നത് സാധാരണകാരന്
മാത്രം ആണ്. ഒരാളെ കൊല്ലാന്‍ നിങ്ങളുടെ കയ്യില്‍ ആയുധം വച്ച് തരുന്ന നേതാക്കളോട്
നിങ്ങള്‍ ചോദിക്കേണ്ടുന്ന ചില ചോദ്യങ്ങള്‍ ഉണ്ട്. എന്ത് കൊണ്ടാണ് നിങ്ങള്‍ നേരിട്ട്
കൊലപാതം നടത്താതെന്നു? അല്ലെങ്കില്‍ എന്തിനു ഒരു സാധാരണ പ്രവര്‍ത്തകനെ മാത്രം
കൊല്ലുന്നതെന്ന്? അല്ലെങ്കില്‍ ഈ കൊലപാതകം കൊണ്ട് ജനങ്ങള്‍ക്ക് എന്ത് ഉപകാരം ആണ്
വരുന്നതെന്ന്? ആയുധവുമായി പോകുമ്പോള്‍ നിങ്ങള്‍ ആലോചിക്കെണ്ടുന്ന വിഷയം നിങ്ങള്‍
കൊല്ലാന്‍ പോകുന്നത് ഒരു മനുഷ്യനെ ആണ് എന്നുള്ളതാണ്. അവനും നിങ്ങളെ പോലെ അച്ഛനും അമ്മയും
ഭാര്യയും പെങ്ങളും പിന്നെ കുഞ്ഞുങ്ങളും ഉണ്ടെന്നുള്ളതാണ്. അവന്‍ കൊല്ലപ്പെട്ടതിനു
ശേഷം അവനെ ആശ്രയിച്ചു കഴിയുന്ന ആളുകളുടെ അവസ്ഥയെ പറ്റിയാണ് നിങ്ങള്‍
ചിന്തിക്കെണ്ടുന്നത്. അച്ഛന്റെ ജഡം കെട്ടിപിടിച്ചു കരയുന്ന മക്കളുടെ കാഴ്ച
നിങ്ങളുടെ മുന്നില്‍ വരുന്നുണ്ടോ? ഭര്‍ത്താവു നഷ്ടപ്പെട്ട് ജീവിതം അനാഥമായ
ഭാര്യയുടെ വിലാപം നിങ്ങള്‍ കേള്‍ക്കുന്നുണ്ടോ? മകന്‍ നഷ്ടപെട്ട മാതാപിതാക്കളുടെ
കരളിലെ നിങ്ങള്‍ അറിയുന്നുണ്ടോ? ഇല്ല ഇതൊന്നും നിങ്ങള്‍ അറിയുന്നുണ്ടാകില്ല. ഇത്
നിങ്ങള്ക്ക് അറിയാമെന്നുണ്ടെങ്കില്‍ നിങ്ങള്‍ ഈ നിഷ്ടൂര കൃത്യം ചെയ്യാന്‍
പുറപ്പെടുകയില്ലയിരുന്നല്ലോ..
പക്ഷെ
ഒന്ന് ചിന്തിക്കൂ...അവിടെയിരുന്നു കരയുന്നത് നിങ്ങളുടെ മക്കളാണെന്നു..അവിടെ കരഞ്ഞു
തളര്‍ന്നു ബോധം പോയി കിടക്കുന്നത് നിങ്ങളെ വിശ്വസിച്ചു നിങ്ങളുടെ കൈ പിടിച്ചു
വന്നവലാണെന്ന്..അവിടെ നിസംഗരായി കണ്ണീര്‍ വറ്റാത്ത മുഖങ്ങളുമായി ഇരിക്കുന്നത്
നിങ്ങള്‍ ഓമനിച്ചു വളര്‍ത്തിയ മാതാപിതാക്കള്‍ ആണെന്ന്...
അപ്പോള്‍
അപ്പോള്‍ മാത്രം നിങ്ങള്‍ക്ക് മനസ്സിലാകും നഷ്ടം എന്താണെന്നും നഷ്ടങ്ങളുടെ വേദന
എന്താണെന്നും..നേതാക്കള്‍ ചൊല്ലി തരുന്ന വിഷവചനങ്ങള്‍ ഒരു നിമിഷം മറക്കൂ...എന്നിട്ട്
ആ കരച്ചില്‍ ശ്രദ്ദിക്കൂ..അപ്പോള്‍ നിങ്ങള്ക്ക് മനസ്സിലാകും അത് വരുന്നത് നിങ്ങളില്‍
നിന്നും ആണെന്ന്...ഇന്ന് നിങ്ങള്‍ ചെയ്യുന്നത് നാളെ നിനക്കും സംഭവിക്കാം
എന്നത്...ഇന്ന് നിങ്ങള്‍ അനാഥര്‍ ആക്കിയവരുടെ സ്ഥാനത് നാളെ നിങ്ങളുടെ
പ്രിയപ്പെട്ടവര്‍ ആയിരിക്കാം എന്നത്...
മനുഷ്യന്‍
മൃഗങ്ങളില്‍ നിന്നും വെത്യസ്തന്‍ ആണെന്ന് അവകാശപെടുന്നവര്‍ ആണ്. എങ്കിലും
നമുക്കിടയില്‍ ഇനിയും രൂപാന്തരം പ്രാപിക്കാത്തവര്‍ ഉണ്ടെന്നുള്ളത്...തന്‍റെ
തലച്ചോറ് വേറെ ആര്‍ക്കോ പണയം വച്ചവര്‍ ഉണ്ടെന്നുള്ളത് ഒരു ഭയം ആണ്
സൃഷ്ടിക്കുന്നത്...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ